പാനൂർ:(www.panoornews.in) ഇന്നലെ സ്‌കൂൾ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂളിലെ ക്ലർക്കും, ആർ.വൈ.സി.ജെ.ഡി ജില്ലാ കമ്മിറ്റി യംഗവുമായ പാനൂരിലെ കുന്നുമ്മൽ സിബി(35)ന് നാടിന്റെ അന്ത്യാഞ്ജലി. ഇന്ന് രാവിലെ സ്കൂളിലും, വീട്ടിലും നടന്ന പൊതുദർശനത്തിൽ നാടിന്റെ നാനാഭാഗത്ത് നിന്നുമായി നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
സ്‌കൂൾ ജീവനക്കാരനും, ബി എൽ ഒവുമാ യി പ്രവർത്തിക്കുന്ന സിബിൻ നാട്ടിൽ ഏവർക്കും പ്രിയങ്കരനായിരുന്നു.
വിദ്യാർത്ഥികൾക്കും, അധ്യാപകർക്കുമെല്ലാം ഏറെ പ്രിയങ്കരനായിരുന്ന സിബിൻ്റ അകാല നിര്യാണം ഏവർക്കും കടുത്ത ആഘാതമായി. അധ്യാപകർ, മാനേജ്മെൻ്റ്, വിദ്യാർത്ഥികളടക്കം നിരവധിയാളുകൾ സ്കൂളിൽ അന്തിമോപചാരമർപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് അഡൽ കമ്പ്യൂട്ടർ ലാബ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സിബിനിനെ മരിച്ച നിലയിൽ കണ്ടെത്തിയ ത്.ബി.എൽ.ഒ ജോലിക്കിടെ സ്ക്കൂൾ സംബന്ധമായ ആവശ്യത്തിന് സ്ക്കൂളിൽ എത്തിയിരുന്നു. പിന്നീട് കാണാതായ തിനെ തുടർന്ന് ഫോണിൽ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് സി.സി ടിവി പരിശോധിച്ചപ്പോഴാണ് അഡൽ ലാബിൽ പോകുന്നതായി കണ്ടത്. അവിടെ പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഓണിയൻ ബാലൻ - വസന്ത ദമ്പതികളുടെ മകനാണ്.
ഭാര്യ: അനഘ.
മകൾ :ഐനിക സഹോദരി: സിബിന.
Panur in tears; Huge crowd gathers to pay last respects to Sibin




































.jpeg)